കോഴിക്കോട്ട് ചുഴലിക്കാറ്റില്‍ കനത്ത കൃഷിനാശം

August 1, 2013 കേരളം

കോഴിക്കോട്:  കോഴിക്കോട് ചുഴലക്കാറ്റില്‍ കനത്ത കൃഷിനാശം. കിഴക്കന്‍ മലയോരപ്രദേശമായ കോടഞ്ചേരിയില്‍ തുഷാരഗിരിക്കടുത്ത് ചെമ്പുകടവില്‍ നിരവധി വീടുകള്‍ തകരുകയും  പ്രദേശത്ത് കനത്ത കൃഷിനാശവുമുണ്ടായി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയത്.

ചെമ്പുകടവിലാണ് ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടമുണ്ടാക്കിത്. ഒരു മിനിറ്റ്  ദൈര്‍ഘ്യമുള്ള ചുഴലികാറ്റാണ് വീശിയതെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. ചുഴലിക്കാറ്റില്‍ 20 ഓളം വീടുകള്‍ പൂര്‍ണമായും 10 ഓളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. കാറ്റിലും മരങ്ങള്‍ ഒടിഞ്ഞുവീണുമാണ് വീടുകള്‍ തകര്‍ന്നത്. പ്രദേശത്ത് കനത്ത കൃഷിനാശവുമുണ്ടായി. കൊടുങ്കാറ്റില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരുക്കേറ്റവരെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം