നരസിംഹറാവുവിന്റെ മകന്‍ രംഗറാവു അന്തരിച്ചു

August 1, 2013 ദേശീയം

rangaraoഹൈദരാബാദ് : മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകനും ആന്ധ്രാപ്രദേശ് മുന്‍ മന്ത്രിയും നിലവില്‍ എംഎല്‍എയുമായ പി.വി രംഗറാവു (73) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദ്രോഗ പരിശോധനക്കായി ബുധനാഴ്ച ആശുപത്രിയില്‍ പോയ അദ്ദേഹത്തിന്റെ നില വൈകിട്ടോടെ സ്ഥിതി വഷളാവുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച നടക്കും. നരസിംഹറാവുവിന്റെ മൂത്തപുത്രനായ രംഗറാവു അവിവാഹിതനാണ്. ആന്ധ്രപ്രദേശില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. പിതാവിന്റെ പാത പിന്തുടര്‍ന്ന് വംഗരയിലെ 31 ഏക്കര്‍ സ്ഥലം അടക്കമുള്ള എല്ലാ സ്വത്തുക്കളും പൊതുസ്വത്തായി പ്രഖ്യാപിച്ച് അദ്ദേഹം ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം