നാറാത്ത് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് മുജാഹിദീന്‍ ബന്ധം

August 1, 2013 കേരളം

കണ്ണൂര്‍:  നാറാത്ത് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതിന് തെളിവ് ലഭിച്ചതായി സൂചന. ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് സനവുള്ള സാബിദ്രിയുടെ അക്കൗണ്ടില്‍ നിന്ന് ഇവര്‍ക്ക് ധനസഹായം ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലന കേന്ദ്രത്തില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടൈത്തിയതിനെ തുടര്‍ന്ന് പോലീസ് ഇരുത്തിയൊന്നുപേരെ അറസ്റ്റുചെയ്യുകയായിരുന്നു. പിന്നീട് നടന്ന അന്വേഷനത്തില്‍ അറസ്റ്റിലായവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കണ്ണൂര്‍ നാറാത്തുള്ള ഒരു ഹാള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നടന്നിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം