തായ്കൊണ്‍ഡോ ചാമ്പ്യന്‍ഷിപ്പ് 3,4 തിയതികളില്‍

August 1, 2013 കായികം

തൃശൂര്‍: പതിനഞ്ചാമത് സംസ്ഥാന സബ്ജൂണിയര്‍-സീനിയര്‍ തായ്കൊണ്‍ഡോ ചാമ്പ്യന്‍ഷിപ്പ് മൂന്ന്, നാല് തിയതികളില്‍ ഗുരുവായൂരില്‍ നടത്തും. ദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ തായ്കൊണ്‍ഡോ ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍നിന്നാവും തെരഞ്ഞെടുക്കുക.

കേരളത്തിലെ 14 ജില്ലകളില്‍ നിന്നും സ്പോര്‍ട്സ് സ്കൂള്‍, സായ് സെന്റര്‍, സ്പോര്‍ട്സ് കൌണ്‍സില്‍ സെന്റര്‍, പോലീസ് ടീം എന്നിവിടങ്ങളില്‍നിന്നുമായി 1000ല്‍പരം മല്‍സരാര്‍ത്ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. സബ്ജൂണിയര്‍ ബോയ്സ്-ഗേള്‍സ് വിഭാഗങ്ങളില്‍ 26 കാറ്റഗറികളിലും സീനിയര്‍ ബോയ്സ്-ഗേള്‍സ് വിഭാഗങ്ങളില്‍ 16 കാറ്റഗറികളിലുമായാണ് മത്സരം നടക്കുക. കേരളത്തില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നുമായി വേള്‍ഡ് തായ്കൊണ്‍ഡോ ഫെഡറേഷന്റെ അംഗീകാരമുള്ള 60 റഫറിമാരാണ് മത്സരം നിയന്ത്രിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം