ഐ.റ്റി.ഐ. യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവ്

August 1, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കഴക്കൂട്ടം വനിത ഗവണ്‍മെന്റ് ഐ.റ്റി.ഐ.യില്‍ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കാന്‍  പാര്‍ട്ട്-ടൈം ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്.  പ്രതിമാസം പരമാവധി 10,000 രൂപ  ശമ്പളം നല്‍കും.  എംപ്ലോയിബിലിറ്റി സ്‌കില്‍സ് പഠിപ്പിക്കാന്‍ എസ്.എസ്.എല്‍.സി., ബി.ബി.എ.യും ഇന്‍ഡസ്ട്രി/ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത.  അപ്പാരല്‍ സെക്ടര്‍ അഡ്വാന്‍സ്ഡ് മൊഡ്യൂള്‍ (കമ്പ്യൂട്ടര്‍ എയ്ഡഡ് പാറ്റേണ്‍ മേക്കിങ്, ഫാഷന്‍ ഡിസൈനിങ്, ഷര്‍ട്ട് ആന്റ് ട്രൗസേഴ്‌സ്) ലേയ്ക്ക് അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ടമേഖലയിലെ ഡിഗ്രിയും മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയവും/ഇന്‍ഡസ്ട്രിയല്‍ എക്‌സിപിരിയന്‍സ് ഉളളവരായിരിക്കണം.  അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയിലെ ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ അധ്യാപക പരിചയവും/ഇന്‍ഡസ്ട്രിയല്‍ എക്‌സിപിരിയന്‍സും ഉണ്ടായിരിക്കണം.

ഡസ്‌ക്‌ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്ക് പ്രീഡിഗ്രി/പ്ലസ് റ്റു, എന്‍.റ്റി.സി/എന്‍.എ.സി. ഇന്‍ ഡി.റ്റി.പി.ഒ.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ഡിഗ്രിയും പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത.  മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും എസ്.എസ്.എല്‍.സി., എന്‍.റ്റി.സി/എന്‍.എ.സി. ഇന്‍ സെക്രട്ടേറിയല്‍ പ്രാക്റ്റീസും  അല്ലെങ്കില്‍ ഡിപ്ലോമ/ഡിഗ്രി ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസും പ്രവര്‍ത്തിപരിചയവുമുളളവര്‍ക്ക് സെക്രട്ടേറിയല്‍ പ്രാക്ടീസ് ട്രേഡിലേയ്ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി., എന്‍.റ്റി.സി/എന്‍.എ.സി. ഇന്‍ ഡാറ്റഎന്‍ട്രി ഓപ്പറേറ്ററും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമ/ഡിഗ്രി ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങും പ്രവര്‍ത്തിപരിചയവുമുളളവര്‍ക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേയ്ക്ക് അപേക്ഷിക്കാം.  അപ്പാരല്‍ സെക്ടര്‍, എംപ്ലോയബിലിറ്റി സ്‌കില്‍ എന്നീ ട്രേഡുകളിലേയ്ക്ക് അപേക്ഷിക്കുന്നവര്‍  അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളുമായി ആഗസ്റ്റ് 2 രാവിലെ 11 ന് കഴക്കൂട്ടം ഗവണ്‍മെന്റ് വനിത ഐ.റ്റി.ഐ. പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം.  മറ്റ് ട്രേഡുകളിലേയ്ക്കുളളവര്‍ക്കുളള വാക്ക്-ഇന്‍-ഇന്റര്‍വ്യു ആഗസ്റ്റ് മൂന്നിന് രാവിലെ 11 നാണ്.  ഫോണ്‍: 2418317.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍