കൊച്ചി മെട്രോ: അനുമതി കിട്ടിയാല്‍ മൂന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന്‌ ഇ ശ്രീധരന്‍

December 4, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: കേന്ദ്രാനുമതി കിട്ടിയാല്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോ റെയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്‌ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മേധാവി ഇ ശ്രീധരന്‍ പറഞ്ഞു. നിലവില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലുള്ള പദ്ധതിക്ക്‌ ജനുവരിയോടെ അനുമതി കിട്ടുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ അനുബന്ധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. എംജി റോഡ്‌ അടക്കമുള്ള റോഡുകളുടെ വീതി കൂട്ടുന്നതിനാവശ്യമായ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്‌ നല്ല സഹകരണമാണ്‌ കിട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്കെതിരെ വ്യാപാരികള്‍ രംഗത്തുവന്നത്‌ സ്വാഭാവികമാണെന്നും മെട്രോ റെയില്‍ സ്ഥാപിച്ച എല്ലായിടത്തും ഇത്തരം എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടടന്നും ഏറെക്കുറെ ഇത്‌ അതിജീവിക്കാന്‍ ഡിഎംആര്‍സിക്ക്‌ കഴിഞ്ഞിട്ടുണ്ടടന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം