വായ്പയ്ക്ക് കുറഞ്ഞ പലിശ: സഹകരണമേഖല സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു -മുഖ്യമന്ത്രി

August 1, 2013 കേരളം

തിരുവനന്തപുരം: കുറഞ്ഞവിലയ്ക്ക് ഉത്പന്നങ്ങള്‍ നല്‍കിയും കൃഷിക്കാര്‍ക്കും സാധാരണക്കാര്‍ക്കും കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കിയും സഹകരണമേഖല സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് പാളയം എല്‍.എം.എസ്. കോമ്പൗണ്ടില്‍ ആരംഭിക്കുന്ന വിലക്കയറ്റവിരുദ്ധ ഓണം-റംസാന്‍ സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  ഓണം-റംസാന്‍ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനത്ത് അയ്യായിരത്തോളം ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്നും സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു.  വരുന്ന രണ്ട് മൂന്ന് ദിവസങ്ങള്‍ക്കകം നിയോജകമണ്ഡലങ്ങള്‍തോറും ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.  ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, സഹകരണബാങ്ക് സംസ്ഥാന പ്രസിഡന്റ് കുര്യന്‍ ജോയി, സഹകരണ വകുപ്പ് സെക്രട്ടറി വി.എം. ഗോപാലമേനോന്‍, സഹകരണ സംഘം രജിസ്സ്ട്രാര്‍ കെ. ഗോപാലകൃഷ്ണ ഭട്ട്, കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ മോളി സ്റ്റാന്‍ലി, മാനേജിങ് ഡയറക്ടര്‍ റിജി ജി. നായര്‍, നഗരസഭ പ്രതിപക്ഷനേതാവ് ജോണ്‍സണ്‍ ജോസഫ്, കൗണ്‍സിലര്‍ ലീലാമ്മ ഐസക് തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം