എന്‍ഡോസള്‍ഫാന്‍ ദുരിതപ്രദേശങ്ങള്‍ നേരിട്ട്‌ സന്ദര്‍ശിക്കില്ലെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍

December 4, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങള്‍ നേരിട്ട്‌ സന്ദര്‍ശിക്കാന്‍ കഴിയില്ലെന്ന്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്‌ണന്‍ പറഞ്ഞു. വലിയ മേഖലയായതിനാല്‍ ഈ സ്ഥലങ്ങളിലെല്ലാം നേരിട്ട്‌ സന്ദര്‍ശിക്കാന്‍ കഴിയില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവേയാണ്‌ കെ.ജി ബാലകൃഷ്‌ണന്‍ കമ്മീഷന്റെ നിലപാട്‌ വ്യക്തമാക്കിയത്‌.
എന്നാല്‍ പതിനെട്ടാം തീയതി കാസര്‍ഗോഡ്‌ സന്ദര്‍ശിക്കുന്ന താന്‍ ദുരിതബാധിതരെയും ചില എന്‍ജിഒ സംഘടനാ നേതാക്കളെയും കാണുമെന്നും ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനാവശ്യമായ സൗകര്യമൊരുക്കാന്‍ ജില്ലാ കളക്‌ടര്‍ക്ക്‌ നിര്‍ദേശം നല്‍കിയതായും കെ.ജി ബാലകൃഷ്‌ണന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം