സ്ത്രീകള്‍ക്കെതിരായ അതിക്രമം : സംസ്ഥാനതല സമിതി രൂപീകരിച്ചു

August 2, 2013 കേരളം

തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ വകുപ്പുതലവന്‍മാരില്‍ നിന്ന് സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ അന്വേഷിക്കുന്നതിനും സമയബന്ധിതമായി തീരുമാനം എടുക്കുന്നതിനും സാമൂഹ്യ നീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നോഡല്‍ ഓഫീസറായും ചുവടെപറയുന്ന ഉദ്യോഗസ്ഥര്‍ അംഗങ്ങളായും സംസ്ഥാനതല സമിതി രൂപീകരിച്ചു. നിവേദിത പി.ഹരന്‍ (അഡീഷണല്‍ ചീഫ് സെക്രട്ടറി, തൊഴിലും പുനരധിവാസവും), ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി. സംസ്ഥാനതല സമിതിയുടെ പ്രവര്‍ത്തന പരിധിയില്‍ സര്‍വീസ് ചട്ടങ്ങളില്‍ പ്രതിപാദിക്കുന്ന മുഴുവന്‍ വകുപ്പു തലവന്‍മാരെയും, ജില്ലാ കളക്ടര്‍മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനതല സമതിയുടെ പരിധിയില്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികള്‍ സിമിതി നോഡല്‍ ഓഫീസര്‍ക്ക് (അഡീഷണല്‍ ചീഫ് സെക്രട്ടറി, സാമൂഹ്യനീതി വകുപ്പ്, സെക്രട്ടറിയേറ്റ് അനക്‌സ്, തിരുവനന്തപുരം) രേഖാമൂലം സമര്‍പ്പിക്കേണ്ടതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം