ശബരിമല അവലോകനയോഗം നാളെ എരുമേലിയില്‍

August 2, 2013 കേരളം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ മുന്നോടിയായി നടത്തേണ്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി നാളെ (ആഗസ്റ്റ് മൂന്ന് ശനിയാഴ്ച) രാവിലെ 11 മണിയ്ക്ക് എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്ര സന്നിധിയിലുള്ള ഹാളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അവലോകനയോഗം നടത്തും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ബോര്‍ഡ് മെമ്പര്‍മാരായ സുഭാഷ് വാസു, പി.കെ.കുമാരന്‍, ആന്റോ ആന്റണി എം.പി., പി.സി.ജോര്‍ജ്ജ് എം.എല്‍.എ, ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍, ചീഫ് എഞ്ചിനീയര്‍ കെ.രവികുമാര്‍, കോട്ടയം ജില്ലാ കളക്ടര്‍, കോട്ടയം പോലീസ് സൂപ്രണ്ട്, ദേവസ്വം വിജിലന്‍സ് എസ്.പി., കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എരുമേലി ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, അഖില ഭാരത അയ്യപ്പ സേവാസംഘം കോട്ടയം പ്രസിഡന്റ്, എരുമേലി ജമാഅത്ത് പ്രസിഡന്റ്, വിവിധ സര്‍ക്കാര്‍ വകുപ്പു പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം