സ്‌മാര്‍ട്ട്‌ സിറ്റി ഭൂമിയിലെ കെ.എസ്‌.ഇ.ബി നിര്‍മാണ പ്രവര്‍ത്തനം അറിയില്ലെന്ന്‌ എ.കെ ബാലന്‍

December 4, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തൃശൂര്‍: സ്‌മാര്‍ട്ട്‌ സിറ്റിക്കായി വിട്ടുകൊടുത്ത ഭൂമിയില്‍ കെ.എസ്‌.ഇ.ബി നിര്‍മാണപ്രവര്‍ത്തനം നടത്തിയതിനെക്കുറിച്ച്‌ അറിയില്ലെന്ന്‌ വൈദ്യുതമന്ത്രി എ.കെ ബാലന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.
ഭൂമിയില്‍ ഒരു സെന്റുപോലും വ്യാപാര ആവശ്യത്തിനായി വിട്ടുനല്‍കില്ലെന്നും ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്‌ടോയെന്ന്‌ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിക്കായി വിട്ടുനല്‍കിയ ബ്രഹ്‌മപുരത്തെ 100 ഏക്കര്‍ സ്ഥലത്താണ്‌ കെ.എസ്‌.ഇ.ബി കരിങ്കല്‍കെട്ട്‌ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌. നിര്‍മാണപ്രവര്‍ത്തനം അനധികൃതമാണെന്ന്‌ ചൂണ്ടിക്കാട്ടി ജില്ലാ കളക്‌ടര്‍ കഴിഞ്ഞ ദിവസം സ്റ്റോപ്പ്‌ മെമ്മോ നല്‍കിയിരുന്നു. സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി അനിശ്ചിതമായി വൈകുന്നതിനാല്‍ ഭൂമി തിരികെയെടുത്ത്‌ സ്വന്തം ആവശ്യത്തിന്‌ ഉപയോഗിക്കാന്‍ കെ.എസ്‌.ഇ.ബി നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം