വി.ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു

August 3, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വി.ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തില്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അനുശോചനം രേഖപ്പെടുത്തി. ശാസ്ത്രീയ സംഗീതത്തിലും സിനിമാ സംഗീതത്തിലും ഒരുപോലെ ശോഭിക്കുകയും മൂന്ന് തലമുറകളുടെ ആദരം ഏറ്റുവാങ്ങുകയും ചെയ്ത അപൂര്‍വ പ്രതിഭാശാലിയായ സംഗീതജ്ഞനായിരുന്നു ദക്ഷിണാമൂര്‍ത്തി എന്ന് സ്പീക്കര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഒരു കാലത്തും മറക്കാനാവാത്ത കുറേയേറെ ഗാനങ്ങളുടെ സൃഷ്ടാവാണ് അദ്ദേഹം. ആ ഗാനധാര ഒരിക്കലും അസ്തമിക്കുകയില്ലെന്നും സ്പീക്കര്‍ അനുശോചിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍