കശ്മീരില്‍ വീണ്ടും ഭൂചലനം

August 3, 2013 ദേശീയം

ജമ്മു: കശ്മീരില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ദിവസങ്ങള്‍ക്കുളളില്‍ ഇത് രണ്ടാം തവണയാണ് താഴ്വരയില്‍ ഭൂചലനം അനുഭവപ്പെടുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കിഷ്ത്വാര്‍, ദോദ ജില്ലകളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കിഷ്ത്വാറില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്നുണ്ടായ ഭൂചലനം ഒമ്പത് സെക്കന്റോളം നീണ്ടുനിന്നു. ഇതിന് പിന്നാലെ രണ്ട് തുടര്‍ചലനങ്ങളും ഉണ്ടായി. കിഷ്ത്വാറില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

കിഷ്ത്വാറില്‍ വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം