തിരക്കുള്ള സമയങ്ങളില്‍ ബുള്ളറ്റ് ട്രക്കുകള്‍ നിരോധിച്ചു

August 3, 2013 കേരളം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ റോഡുകളിലൂടെയുമുള്ള ബുള്ളറ്റ് ട്രക്കുകളുടെ ചരക്കുനീക്കം രാവിലെ എട്ട് മുതല്‍ 11 വരെയും വൈകിട്ട് നാല് മുതല്‍ ആറ് വരെയും നിരോധിച്ചു. തിരക്കു കൂടുതലുള്ള സമയങ്ങളില്‍ എല്‍.പി.ജി വഹിച്ചുകൊണ്ടുള്ള ബുള്ളറ്റ് ട്രക്കുകളുടെ ചരക്കുനീക്കം നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും മറ്റ് വാഹനങ്ങളുടെ സുഗമമായ യാത്രയും, റോഡ് സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി അപായ സാധ്യതയുള്ള മേല്‍പറഞ്ഞ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളുടെ സര്‍വീസുകള്‍ക്ക് പ്രാദേശിക സമയ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് മുനിസിപ്പല്‍ പ്രദേശത്ത് ഏര്‍പ്പെടുത്തിയ സമയ നിയന്ത്രണം മറ്റ് റോഡുകളിലും ഏര്‍പ്പെടുത്താന്‍ ആര്‍ടിഎ ബോര്‍ഡാണ് തീരുമാനിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം