ഡീസല്‍വില 3 രൂപ വരെ കൂട്ടാന്‍ ശുപാര്‍ശ

August 4, 2013 ദേശീയം

petrol pump 1ന്യൂഡല്‍ഹി: ഡീസല്‍ വില വര്‍ധിപ്പിക്കണമെന്ന് ആസൂത്രണ കമ്മീഷന്‍ പ്രധാനമന്ത്രിയോട് ശുപാര്‍ശ ചെയ്തു. ലിറ്ററിന് രണ്ട് മുതല്‍ മൂന്ന് രൂപ വരെ വര്‍ധിപ്പിക്കണമെന്നാണ് മൊണ്ടേഗ് സിംഗ് അലുവാലിയയുടെ ശുപാര്‍ശ. നിലവിലെ അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ മറ്റുവഴിയില്ലെന്നാണ് ആസൂത്രണ കമ്മീഷന്റെ നിലപാട്. നഷ്ടത്തിലാണെന്ന എണ്ണകമ്പനികളുടെ വാദം പരിഗണിച്ച് നിലവില്‍ പ്രതിമാസം വില വര്‍ധിപ്പിക്കുന്നുണ്ട്. ഇതുകൂടാതെയാണ് മൂന്ന് രൂപ വരെ വര്‍ധിപ്പിക്കാനുള്ള പുതിയ ശുപാര്‍ശ.

ഇതുകൂടാതെ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ഉയര്‍ത്താനും ആസൂത്രണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം