2ജി: സുബ്രഹ്മണ്യന്‍ സ്വാമിയുടെ അപേക്ഷയില്‍ 17നു വാദം കേള്‍ക്കും

August 4, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: മുന്‍ ടെലികോം മന്ത്രി എ. രാജ ജെപിസിക്കുമുമ്പാകെ എഴുതി നല്കിയ പ്രസ്താവന കോടതി കേസ് രേഖയായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍സ്വാമി നല്കിയ അപേക്ഷയില്‍ സിബിഐ പ്രത്യേക ജഡ്ജി ഒ.പി. സയ്നി 17നു വാദം കേള്‍ക്കും. രാജയുടെ വെളിപ്പെടുത്തലുകള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ചര്‍ച്ചകള്‍ എ. രാജയുടെ അറിവോടെയാണു നടന്നിട്ടുള്ളത്. എന്നാല്‍, ഇവയെക്കുറിച്ച് സിബിഐ അന്വേഷിച്ചിട്ടില്ല. ഇവ അന്വേഷത്തിന്റെ ഭാഗമാക്കണമെന്നുമാണു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍