രാപ്പകല്‍ സമരം അവസാനിച്ചു; ഇനി ഉപരോധ സമരം

August 4, 2013 കേരളം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ രാപ്പകല്‍ സമരം അവസാനിച്ചു. ഈ മാസം 12 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപരോധസമരം ആരംഭിക്കും. ഇതിനായി ഒരു ലക്ഷം പ്രവര്‍ത്തകരെ രംഗത്തിറക്കുമെന്ന് ഇടതുമുന്നണി നേതാക്കള്‍ പറഞ്ഞു. ഇതിലൂടെ സര്‍ക്കാരിനെതിരേ ജനകീയമായും നിമപരമായും ശക്തമായി തിരിച്ചടിക്കുമെന്നു നേതാക്കള്‍ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റ് ഉപരോധത്തിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന സമരപ്രചാരണജാഥകള്‍ക്ക് ഞായറാഴ്ച വൈകിട്ട് തുടക്കം കുറിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം