ഇന്തോനേഷ്യയിലെ ബുദ്ധക്ഷേത്രത്തില്‍ സ്ഫോടനം

August 5, 2013 പ്രധാന വാര്‍ത്തകള്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലുള്ള ഏകയാന ബുദ്ധക്ഷേത്രത്തില്‍ സ്ഫോടനം. താരതമ്യേന പ്രഹരശേഷി കുറഞ്ഞബോംബാണ് പൊട്ടിയത്. സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യാഗസ്ഥനു പരിക്കേറ്റതായി പോലീസ് അറിയിച്ചു. ഒന്നിലധികം ബോംബുകള്‍ ഉപയോഗിച്ചായിരുന്നു സ്ഫോടനം. പൊട്ടാത്ത ബോംബുകള്‍ കണ്ടെടുത്തായി പോലീസ് ഡിക്ടറ്റീവ് മേധാവി വ്യക്തമാക്കി. ക്ഷേത്രത്തിനു നിസാര തകരാര്‍ മാത്രമേ ഉണ്ടായിടൊള്ളൂ. സംഭവവുമായി ബന്ധപ്പെട്ടു ഇതുവരെ ആരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലന്നും പോലീസ് അറിയിച്ചു. സ്ഫോടനത്തിന്റെ രീതി അനുസരിച്ച് തീവ്രവാദി ആക്രമണമാകാന്‍ ഇടയില്ലന്നാണ് പോലീസിന്റെ നിഗമനം. എന്നിരുന്നാലും ക്ഷേത്രത്തിനു വന്‍സുരക്ഷ ഒരുക്കിയതായി അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍