മഴക്കെടുതി: മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടുലക്ഷം – മന്ത്രി

August 5, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് റവന്യുമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ശവസംസ്കാരത്തിനു പതിനായിരം രൂപ നല്‍കും. ഇടുക്കി ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ഇടുക്കിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ ഇന്നുതന്നെ സന്ദര്‍ശിക്കുമെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. ധനസഹായം ഒരുതടസവും കൂടാടെ ദുരിതബാധിതര്‍ക്ക് ലഭിക്കുന്നതിനുള്ള എല്ലാനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം