ഭക്ഷ്യസുരക്ഷ പാഠ്യവിഷയമാക്കണം: ജസ്റീസ് വി.ആര്‍ . കൃഷ്ണയ്യര്‍

August 5, 2013 കേരളം

കൊച്ചി: ഭക്ഷ്യസുരക്ഷയെക്കുറിച്ചു പഠിപ്പിക്കാന്‍ പ്രൈമറി, സെക്കന്‍ഡറി തലത്തില്‍ വിദ്യാലയങ്ങളില്‍ ഒരു ക്ളാസ് മാറ്റിവയ്ക്കണമെന്നു ജസ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. പരീക്ഷയില്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയെങ്കില്‍ മാത്രമെ കുട്ടികള്‍ ഇതു സംബന്ധിച്ചു വായിക്കാനും പഠിക്കാനും മനസുകാട്ടുകയുള്ളു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ബില്ലിനെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഘടകം തയാറാക്കിയ കൈപുസ്തകം ‘ഭക്ഷ്യസുരക്ഷ സുഭിക്ഷ ഇന്ത്യയുടെ സൃഷിക്ക്’ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം