കര്‍ഷക രജിസ്‌ട്രേഷന്‍ : ചിങ്ങം ഒന്നുവരെ അപേക്ഷിക്കാം

August 5, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരുടേയും വ്യക്തിഗതവും, കാര്‍ഷികവുമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡേറ്റാ ബേസ് തയ്യാറാക്കുന്നതിനുവേണ്ടി കൃഷിവകുപ്പ് .കര്‍ഷകരുടെ രജിസ്‌ട്രേഷന്‍ നടത്തുന്നു. കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള ആനുകൂല്യങ്ങള്‍, ക്ഷേമപെന്‍ഷന്‍, പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായം, വിള ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ എന്നിവ ഇനിമുതല്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ ഇ-പെയ്‌മെന്റ് സംവിധാനത്തിലൂടെ നേരിട്ട് ലഭ്യമാക്കും. എല്ലാ കര്‍ഷകര്‍ക്കും ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ രജിസ്‌ട്രേഷന്‍ കാലാവധി കര്‍ഷകദിനമായ ചിങ്ങം ഒന്നുവരെ (ആഗസ്റ്റ് 17) നീട്ടിയതായി കൃഷിമന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത എല്ലാ കര്‍ഷകരും ഈ കാലയളവിനുള്ളില്‍ കൃഷിഭവനുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍