നെഹ്രു ട്രോഫി: ദൂരദര്‍ശന്‍ തത്സമയസംപ്രേഷണം നടത്തും

August 5, 2013 മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: ആഗസ്റ് 10ന് നടക്കുന്ന നെഹ്രു ട്രോഫി ജലോത്സവം ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്യും. വിപുലമായ ഒരുക്കങ്ങള്‍ക്കായി ദൂരദര്‍ശന്റെ ടീം ഇന്നലെ എത്തി. ഏഴു കാമറയുപയോഗിച്ചാണ് ചിത്രീകരണം. പ്രൊഡ്യൂസര്‍ കെ.റ്റി. ശിവാനന്ദന്‍, സാങ്കേതികവിദഗ്ധരായ കെ. മുരളീധരന്‍ വി. വേണുഗോപാല്‍ എന്നിവാണ് നേതൃത്വം നല്‍കുന്നത്. ഡിഡി മലയാളം, ഡിഡി ഭാരതി തുടങ്ങിയ ചാനലുകളില്‍ ശനിയാഴ്ച പകല്‍ 2.30 മുതല്‍ തത്സമയസംപ്രേഷണം ഉണ്ടായിരിക്കും. തലേദിവസം ആമുഖപരിപാടിയും സംപ്രേഷണം ചെയ്യും. ഇംഗ്ളീഷിലും മലയാളത്തിലും പ്രത്യേകം പ്രത്യേകം കമന്ററിയുണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍