രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

August 6, 2013 ദേശീയം

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. ഡോളറിനെതിരേ രൂപയുടെ വിനിമയ മൂല്യം 61.50 എന്ന നിലയിലെത്തി. ജൂലൈയില്‍ 61.21 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം തകര്‍ന്നിരുന്നു. രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയതോടെ റിസര്‍വ് ബാങ്ക് കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രൂപയുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് ഓഹരി വിപണികളിലും കനത്ത തകര്‍ച്ചയാണ് അനുഭവപ്പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം