ബിജു രാധാകൃഷ്ണനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്

August 6, 2013 കേരളം

കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. കൊല്ലം റൂറല്‍ എസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

കൊട്ടാരക്കര-പത്തനംതിട്ട ജയിലുകളില്‍ നിന്ന് മാറ്റരുതെന്ന് ആവശ്യപ്പെട്ട് ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കണമെന്ന ബിജുവിന്റെ ആവശ്യം കോടതി തള്ളി.

ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സരിതയുടെ മുന്‍ ഭര്‍ത്താവ് രാജേന്ദ്രന്‍, സഹോദരന്‍ ശ്രീരാജ് എന്നിവരുടെ പങ്ക് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം