ശ്രീ സത്യാനന്ദസരസ്വതീ പഞ്ചകം

December 4, 2010 സനാതനം

ഹേമാംബിക

5. വഗ്‌ദേവീവരവത്സലം വസുമതീ-
പുണ്യം വിഭൂതിപ്രദം
ഭക്താനുഗ്രഹതത്‌പരം സകരുണം
സത്‌കര്‍മയോഗീശ്വരം
സര്‍ഗജ്ഞാനസുവര്‍ണദീധിതിഗണൈ-
രാനന്ദതേജോമയം
നിത്യസ്‌മേരമുഖാംബുജാന്വിതവരം
സത്യസ്വരൂപം ഭജേ.

വാഗ്‌ദേവീവരവത്സലം – വാഗ്‌ദേവിയുടെ (സരസ്വതീദേവിയുടെ) ശ്രേഷ്‌ഠനായ പുത്രനും
വസുമതീ പുണ്യവും – ഭൂമിദേവിയുടെ പുണ്യവും
വിഭൂതിപ്രദം – വിഭൂതി (ഭസ്‌മം, ഐശ്വര്യം) പ്രദാനം ചെയ്യുന്നവനും
ഭക്താനുഗ്രഹതത്‌പരം – ഭക്തന്മാരെ അനുഗ്രഹിക്കുന്നതില്‍ തല്‌പരനും
സകരുണം – കാരുണ്യത്തോടുകൂടിയവനും
സത്‌കര്‍മസന്യാസിനം – സത്‌കര്‍മയോഗിയും
സര്‍ഗജ്ഞാനസുവര്‍ണദീധിതിഗണൈരാനന്ദതേജോമയം – സര്‍ഗജ്ഞാനമാകുന്ന സ്വവര്‍ണത്തിലുള്ള കിരണസമൂഹങ്ങളാല്‍ ആനന്ദതേജോമയനും (ആനന്ദജ്യോതിസ്വരൂപനും)
നിത്യസ്‌മേരമുഖാംബുജാന്വിതവരം – എപ്പോഴും പുഞ്ചിരിക്കുന്ന മുഖപത്മത്തോടുകൂടിയവനും ആയ
സത്യസ്വരൂപം ഭജേ – ശ്രീ സത്യാനന്ദസരസ്വതി തൃപ്പാദങ്ങളെ ഞാന്‍ ഭജിക്കുന്നു.

സരസ്വതീമാതാവിന്റെ പ്രഗത്ഭനായ പുത്രനും, ഭൂമീദേവിയുടെ പുണ്യവും, വിഭൂതിനല്‍കി ഭക്തരെ അനുഗ്രഹിക്കുന്നവനും, കാരുണ്യത്തിനിരിപ്പിടവും, കര്‍മയോഗിയും, സര്‍ഗജ്ഞാനമാകുന്ന സുവര്‍ണകിരണങ്ങളാല്‍ ആനന്ദജ്യോതിയായി വിളങ്ങുന്നവനും, എപ്പോഴും പുഞ്ചിരിക്കുന്ന മുഖപത്മത്തോടുകൂടിയവനും ആയ ശ്രീ സത്യാനന്ദസരസ്വതി തൃപ്പാദങ്ങളെ ഞാന്‍ ഭജിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം