മഴക്കെടുതി: ഇടുക്കി ജില്ലയ്ക്ക് കൂടതുല്‍ കേന്ദ്ര സഹായം വേണമെന്ന് ചെന്നിത്തല

August 7, 2013 കേരളം

അടിമാലി: പേമാരി ദുരന്തം വിതച്ച ഇടുക്കി ജില്ലയ്ക്ക് കൂടതുല്‍ കേന്ദ്ര സഹായം വേണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലില്‍ വന്‍ തോതില്‍ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. രാവിലെ ചീയപ്പാറ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയ്ക്ക് കൂടുതല്‍ കേന്ദ്രസഹായത്തിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. ദുരന്തത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കും. ദുരിതബാധിതര്‍ക്ക് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നിയമത്തില്‍ മാറ്റം വരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം