മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134.7 അടിയായി ഉയര്‍ന്നു

August 7, 2013 കേരളം

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134.7 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയുടെ 43 അംഗ സംഘം പീരുമേട് മരിയഗിരി സ്കൂളില്‍ ക്യാമ്പ് ചെയ്യുന്നു. സെക്കന്‍ഡില്‍ 4,560 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ സെക്കന്‍ഡില്‍ 2,001 ഘനയടി വെള്ളമാണ് തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത്. അണക്കെട്ട് പ്രദേശത്ത് 31 മില്ലിമീറ്ററും തേക്കടിയില്‍ 24.6 മില്ലിമീറ്ററും മഴ പെയ്തു.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം