ഫേസ് ബുക്ക് പോസ്റ്റിങ് : നടപടി സ്വീകരിക്കും

August 7, 2013 കേരളം

തിരുവനന്തപുരം: സരിതാ എസ്. നായരെയും വെള്ളാപ്പള്ളി നടേശനെയും ചേര്‍ത്ത് എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ ഫേസ് ബുക്കിലെ വിവിധ പ്രൊഫൈലുകള്‍ വഴി ഷെയര്‍ ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ (ക്രൈം നമ്പര്‍ 502/13യു/എസ്66 (എ) ഐ.ടി ആക്ട് ആന്റ് 500 ഐ.പി.സി പ്രകാരം) തേജോവധം ചെയ്യുന്നതരത്തിലുള്ള മെസേജുകളും ചിത്രങ്ങളും പോസ്റ്റു ചെയ്യുന്നതിനെതിരെ നടപടിയെടുക്കുമെന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവി പത്രക്കുറിപ്പില്‍ അറിയിച്ചു. ഫേസ് ബുക്ക് ഉപയോഗിക്കുന്നവര്‍ പൊതുജനങ്ങള്‍ ഭാവിയില്‍ ഇത്തരം പോസ്റ്റിങ്ങുകള്‍ നടത്തുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം അല്ലാത്തപക്ഷം ക്രിമിനല്‍ നടപടി ചട്ട പ്രകാരം കേസെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം