നിയമസഭ മാധ്യമങ്ങളില്‍: പ്രദര്‍ശനം 12 മുതല്‍

August 7, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നിയമനിര്‍മ്മാണ സഭയുടെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിയമസഭാ സമുച്ചയത്തില്‍, പത്രമാധ്യമങ്ങളുടെ സഹകരണത്തോടെ ‘നിയമസഭ മാധ്യമങ്ങളില്‍’ എന്ന പേരില്‍ ഒരു ദൃശ്യ- ശ്രാവ്യ-പുസ്തക പ്രദര്‍ശനം ആഗസ്റ്റ് 12 മുതല്‍ 16 വരെ സംഘടിപ്പിക്കും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 12 ന് രാവിലെ 10.30 ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിര്‍വ്വഹിക്കും. ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തനും, എം. എല്‍. എ. മാരും പങ്കെടുക്കും. ചരിത്രവും വിജ്ഞാനവും വിളിച്ചോതുന്ന ചിത്രങ്ങള്‍ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കും. നിയമസഭാ ചരിത്രം പത്രത്താളുകളിലൂടെ മനസ്സിലാക്കാന്‍ പ്രദര്‍ശനം വഴിയൊരുക്കും. ചിത്രങ്ങളോടൊപ്പം ദൃശ്യ-ശ്രാവ്യ-പ്രദര്‍ശനങ്ങളും ഉണ്ടാകും. പത്രമാധ്യമങ്ങളുടെ സ്റ്റാളുകള്‍ക്കു പുറമേ, ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഹൃസ്വചിത്ര പ്രദര്‍ശനവും സംഘടിപ്പിക്കും. 12 മുതല്‍ 16 വരെ രാവിലെ 11 മണി മുതല്‍ രാത്രി 8 വരെയാണ് പ്രദര്‍ശനം. എല്ലാവര്‍ക്കും പ്രദര്‍ശനം സൗജന്യമായി നിരീക്ഷിക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍