ദുരന്തമേഖലയിലുളളവര്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

August 7, 2013 കേരളം

 

ഇടുക്കിയിലെ  ചീയാപ്പാറ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നു

ഇടുക്കിയിലെ ചീയാപ്പാറ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നു

ഇടുക്കി: പ്രളയക്കെടുതിയില്‍ മരണമടഞ്ഞവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീയാപ്പാറ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സയ്ക്ക് 10000 രൂപ വീതവും അടിയന്തര സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ നടപടിയും സ്വീകരിക്കും. ഹൈറേഞ്ച് മേഖലയ്ക്കായി പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ രൂപീകരിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് സഹായത്തിന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മന്ത്രിമാരുടെ ഒരു സംഘത്തെ അയച്ച് നാശഷ്ടങ്ങള്‍ വിലയിരുത്തി വേണ്ട അടിയന്തര സഹായം എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. ഹെലികോപ്റ്ററില്‍ നേര്യമംഗലത്ത് എത്തിയ മുഖ്യമന്ത്രി അവിടെ നിന്നു റോഡു മാര്‍ഗ്ഗമാണ് സംഭവസ്ഥലത്ത് എത്തിയത്.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, റവന്യു മന്ത്രി അടൂര്‍ പ്രകാശ്, എം.എല്‍.എ. മാരായ റ്റി.യു.കുരുവിള, റോഷി അഗസ്റിന്‍ എന്നിവര്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കളക്ടര്‍ അജിത് പാട്ടീല്‍, ജില്ലാ പോലീസ് മേധാവി ഷേക്ക് അന്‍വര്‍ദ്ദീന്‍ സാഹിബ് എന്നിവര്‍ ദുരന്തിവാരണത്തിന് നേതൃത്വം നല്‍കി.

നേവിയുടെ ഒരു ബറ്റാലിയനും ആര്‍മിയുടെ രണ്ടു ബറ്റാലിയനും എന്‍.ഡി.ആര്‍.എഫിന്റെ പ്രത്യേക വിഭാഗവും രക്ഷാ പ്രവര്‍ത്തത്തിന് നേതൃത്വം നല്‍കി. ദ്രുതകര്‍മ്മസേയുടെ ഒരു സംഘവും ഹൈവേ ജാഗ്രതാ സമിതി അംഗങ്ങളും വളരെ സമയോചിതമായി രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ജില്ലയിലെ നാശഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ 400 പേരുടെ പോലീസ് സേനയെ വിവിധ രക്ഷാ പ്രവര്‍ത്തങ്ങള്‍ക്ക് നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ എല്ലാ സംവിധാങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരന്തബാധിതര്‍ക്കായി പ്രത്യേക പുരധിവാസ ക്യാമ്പുകള്‍ തുറന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ റോഷി അഗസ്റിന്‍ എം.എല്‍.എ. സന്ദര്‍ശിച്ചു. ക്യാമ്പിലെ അംഗങ്ങള്‍ക്ക് സൌജ്യറേഷന്‍ ഉള്‍പ്പെടെയുളള സഹായങ്ങളും ഡോക്ടര്‍മാരുടെ സേവവും ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയോടൊപ്പം ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷന്‍, ഐ.ജി. എം. പത്മകുമാര്‍, മുന്‍ എം.എല്‍.എ.മാരായ ഇ.എം.ആഗസ്തി, എ.കെ.മണി, വിവിധ ജപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം