ഇടുക്കി അണക്കെട്ട് തുറക്കില്ല

August 8, 2013 കേരളം

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറന്നുവിടില്ലെന്ന് ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍. ഡാമുകളുടെ സുരക്ഷ വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഈ തീരുമാനം. ഇടുക്കി ഡാം തുറക്കുന്നതു സംബന്ധിച്ചുള്ള ആശങ്കക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഇടുക്കി ഡാമില്‍ 2395 അടിവെള്ളമുണ്ട്. 2408.5 അടിയാണ്  ഡാമിന്റെ പൂര്‍ണ സംഭരണശേഷി. 2403 അടിയെത്തിയാല്‍ വെള്ളം തുറന്നുവിടേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. കനത്ത മഴ ഉണ്ടാകാത്ത സാഹചര്യത്തില്‍ അണക്കെട്ട് തുറന്നുവിടേണ്ട ആവശ്യമില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്.

ഇടുക്കിയില്‍ പൂര്‍ണതോതിലാണ് ഇപ്പോള്‍ വൈദ്യുതി ഉല്‍പാദനം നടക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം