കെ.പി. തോമസിന് ദ്രോണാചാര്യ പുരസ്കാരം

August 8, 2013 കേരളം

ന്യൂഡല്‍ഹി: അത് ലറ്റിക്സ് പരിശീലകന്‍ കെ.പി.തോമസിന് (തോമസ് മാഷ്) പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്കാരം. കായിക പരിശീനത്തിനുള്ള രാജ്യത്തെ ഏറ്റവും വലിയ പുരസ്‌ക്കാരമാണ് ദ്രോണാചാര്യ. ദ്രോണാചാര്യരുടെ വെങ്കല ശില്‍പ്പവും പ്രശസ്തി പത്രവും അഞ്ച് ലക്ഷം രൂപയുമാണ് പുരസ്‌ക്കാരം.

ഷൈനി വില്‍സണ്‍, അഞ്ജു ബോബി ജോര്‍ജ്, മോളി ചാക്കോ, ജിന്‍സ് ഫിലിപ്പ്,  സി.എസ്.മുരളീധരന്‍ തുടങ്ങിയ മുന്‍നിര കായിക പ്രതിഭകളെ വാര്‍ത്തെടുത്തത് തോമണ് മാഷാണ്. സ്കൂള്‍ കായിക മേളയില്‍ കോരുത്തോട് സികെഎംഎച്ച്എസ് സ്കൂള്‍ തുടര്‍ച്ചയായി 16 തവണ കിരീടം നേടിയത് തോമസ് മാഷിന്റെ ശിക്ഷണത്തിലായിരുന്നു. നിലവില്‍ വണ്ണപ്പുറം എസ്എന്‍എംഎച്ച്എസ്എസിലെ കായിക പരിശീലകനാണ്.

നാല് പതിറ്റാണ്ടായി ഇന്ത്യന്‍ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഇപ്പോഴും സജീവമാണ്. തോമസ് മാഷ് ഉള്‍പ്പടെ അഞ്ച് പേര്‍ക്കാണ് ദ്രോണാചാര്യ പുരസ്കാരം ലഭിച്ചത്. രാജ് സിംഗ്, പൂര്‍ണിമാ മഹാതോ, മെഹര്‍ സിംഗ്, മഹാവീര്‍ സിംഗ്  എന്നിവര്‍ക്കും ദ്രോണാചാര്യ പുരസ്കാരം ലഭിച്ചു.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം