ആറന്മുള വിമാനത്താവളത്തിനെതിരെ ബിജെപിയുടെ നിശബ്ദസമരം ഇന്ന്

August 9, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

പത്തനംതിട്ട: നിര്‍ദിഷ്ട ആറന്മുള വിമാനത്താവളത്തിന്റെ നിര്‍മാണ കമ്പനിയായ കെജിഎസ് ഗ്രൂപ്പ് ആറന്മുള വിടണമെന്നാവശ്യവുമായി ബിജെപിയുടെ നേതൃത്വത്തില്‍ ക്വിറ്റിന്ത്യ ദിനമായ ഇന്നു നിശബ്ദ സമരം സംഘടിപ്പിക്കും. രാവിലെ 11ന് പത്തനംതിട്ട ഗാന്ധി സ്ക്വയറില്‍ നടക്കുന്ന സമരപരിപാടിയില്‍ ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, വിഎച്ച്പി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഗോപാലന്‍കുട്ടി മാസ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആറന്മുള ക്ഷേത്രത്തില്‍ ഭക്തനെന്ന നിലയില്‍ പുലര്‍ത്തേണ്ട ആചാരമര്യാദകള്‍ ലംഘിച്ചാണ് കെ.ശിവദാസന്‍ നായര്‍ വള്ളസദ്യയുടെ ഉദ്ഘാടനചടങ്ങില്‍ എത്തിയതെന്നും തുടര്‍ന്ന് ഭക്തരുടെ സ്വാഭാവിക പ്രതികരണം അവിടെയുണ്ടാകുകയായിരുന്നുവെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ടി.ആര്‍.അജിത്കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പ്രദീപ് ചെറുകോല്‍, വി.എസ്.സൂരജ്, വിജയകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം