കൊച്ചിയില്‍ ജനസേവ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്റര്‍ തുറക്കുന്നു

August 9, 2013 കേരളം

കൊച്ചി: ജില്ലയെ സമ്പൂര്‍ണ്ണ ബാലപീഡന വിമുക്ത മാതൃകാ ജില്ലയാക്കുന്നതിന് ജനസേവ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്റര്‍ തുറക്കുന്നു. ജനസേവാ ശിശുഭവന്റെയും എംജി സര്‍വകലാശാലാ എന്‍.എസ്.എസ്സിന്റെയും നേതൃത്വത്തിലാണ് സെന്റര്‍ ആരംഭിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10.30ന് സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് ഓഡിറ്റോറിയത്തില്‍ കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി.ശ്രീദേവി മുഖ്യപ്രഭാഷണം നടത്തും. ജനസേവാ ശിശുഭവനില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുമെന്ന് ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി പത്രസമ്മേളനത്തില്‍ പറഞ്ഞു. പീഡനം അനുഭവിക്കുന്ന കുട്ടികളെ രക്ഷപ്പെടുത്തുന്നതിനായി 24 മണിക്കൂറും വാഹന സൗകര്യവും സന്നദ്ധ പ്രവര്‍ത്തകരും ഉണ്ടാകും. ജനസേവയുടെ 0484 2606079, 2603379, 2604921 എന്നീ നമ്പറുകളില്‍ വിളിച്ച് കുട്ടികള്‍ക്കെതിരെയുള്ള പീഡനവിവരം അറിയിക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം