മാനദണ്ഡങ്ങള്‍ പാലിക്കാതെ സാങ്കേതിക അനുമതി നല്കിയ ജോലികള്‍ക്കു ഗാരന്റി ഉണ്ടാകില്ലെന്നു കരാറുകാര്‍

August 9, 2013 കേരളം

പത്തനംതിട്ട:റോഡിലെഗതാഗതത്തിരക്ക്, വാഹനങ്ങളുടെ ഭാരം, ഭൂമിയുടെ പ്രത്യേകതകള്‍ ഇവ കണക്കാക്കാതെയുള്ള ജോലികള്‍ക്കു കരാറുകാര്‍ക്കു യാതൊരു ഗാരന്റിയും നല്കാനാകില്ലെന്നു ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍.

ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെയും മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേയ്സിന്റെയും മാനദണ്ഡങ്ങള്‍ പാലിക്കാതെ സാങ്കേതിക അനുമതി നല്കിയ ജോലികള്‍ക്കു മുഖ്യമന്ത്രി നിര്‍ദേശിച്ചതുപോലെയുള്ള ഗാരന്റി ഉണ്ടാകില്ലെന്നു കരാറുകാര്‍ പറ ഞ്ഞു. എന്നാല്‍, കരാര്‍ ഉറപ്പിച്ച സാങ്കേതിക ഗുണമേന്‍മയുടെയും അളവുകളുടെയും കാര്യത്തില്‍ കുറവു വരുത്തിയ കരാറുകാര്‍ക്കെതിരേ ക്രിമിനല്‍ നിയമപ്രകാരമുള്ള നട പടികള്‍ സ്വീകരിക്കുന്നതിനെ കരാറുകാര്‍ സ്വാഗതം ചെയ്യും. ശരിയായ രീതിയില്‍ മേല്‍നോട്ടം വഹിക്കാതെയും തെറ്റായ അളവുകള്‍ രേഖപ്പെടുത്തി നല്കുകയും ചെയ്ത എന്‍ജിനിയര്‍മാര്‍ക്കെതിരേ തുല്യശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം