മാജിക് മഹോത്സവം നാളെ തുടങ്ങും

August 9, 2013 മറ്റുവാര്‍ത്തകള്‍

തൃശൂര്‍: കേരള സംഗീതനാടക അക്കാദമിയുടെ നേതൃത്വത്തില്‍ മാജിക് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാജിക് മഹോത്സവം നാളെ ആരംഭിക്കും. പയ്യന്നൂര്‍, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഇന്ദ്രജാല മഹോത്സവം നടക്കുക.

നാളെ പയ്യന്നൂര്‍ അന്നൂര്‍ യുപി സ്കൂള്‍ ഓഡിറ്റോറിയത്തിലും ഞായറാഴ്ച തൃശൂര്‍ റീജണല്‍ തിയേറ്ററിലും 12 നു കൊല്ലം സോപാനം ഓഡിറ്റോറിയത്തിലും 13 നു തിരുവനന്തപുരം തീര്‍ഥപാദ മണ്ഡപത്തിലുമാണ് ഇന്ദ്രജാല പരിപാടികള്‍.

രാവിലെ 11 മുതല്‍ ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മത്സരമുണ്ടാകും. മത്സരങ്ങള്‍ക്ക് ഇന്ദ്രജാലം അറിയുന്നവര്‍ക്കുമാത്രമാണ് പ്രവേശനം. വൈകുന്നേരം ആറിനു സമാപന സമ്മേളനവും മത്സരജേതാക്കളുടെ പ്രകടനവും ഉണ്ടാകും. പയ്യന്നൂരില്‍ സുധീര്‍ മാടകത്ത്, തൃശൂരില്‍ നിപിന്‍ നിരാവത്ത്, കൊല്ലത്തും തിരുവനന്തപുരത്തും മനു പൂജപ്പുര എന്നിവര്‍ മാജിക് ഷോ അവതരിപ്പിക്കും. പ്രവേശനം സൌജന്യമാണ്.

പരിപാടികള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍നായര്‍, മേതില്‍ വേണുഗോപാല്‍, എം.ആര്‍. വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍