സിബിഐ വെബ്‌സൈറ്റില്‍ സൈബര്‍ ആക്രമണം

December 4, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: സിബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സൈബര്‍ ആക്രമണം. ഇന്നലെ രാത്രിയോടെ അജ്‌ഞാതര്‍ നുഴഞ്ഞു കയറി വെബ്‌സൈറ്റ്‌ നശിപ്പിച്ചു. രാജ്യത്തെ ഏറ്റവും സുരക്ഷിതമെന്ന കരുതപ്പെട്ടിരുന്ന വെബ്‌സൈറ്റാണു ഹാക്ക്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. പാക്കിസ്‌ഥാന്‍ സൈബര്‍ ആര്‍മി എന്നു സ്വയം വിശേഷിപ്പിച്ച സംഘമാണു നുഴഞ്ഞുകയറിയത്‌. പാക്കിസ്‌ഥാന്റെ വെബ്‌സൈറ്റുകളില്‍ ആക്രമണം നടത്തരുതെന്നും നടത്തിയാല്‍ ശക്‌തമായി തിരിച്ചടിക്കുമെന്നും സിബിഐ വെബ്‌സൈറ്റിന്റെ ഹോം പേജില്‍ ഇവര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുമുണ്ട്‌.
ഇന്റര്‍പോളിന്റെ കമാന്‍ഡ്‌ സെന്ററുമായും സിബിഐ വെബ്‌സൈറ്റിനു ബന്ധമുണ്ട്‌. രാജ്യത്തെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മതിയായ സൈബര്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സുരക്ഷാ ഓഡിറ്റുകള്‍ കൃത്യമായി നടത്താറില്ലെന്നും ഇന്റലിന്‍ജന്‍സ്‌ ഏജന്‍സികള്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം