അത്ഭുതകരമായ അനുഭവങ്ങള്‍

August 12, 2013 സ്വാമിജിയെ അറിയുക

മോഹന്‍ലാല്‍ (റീഗല്‍)

എനിക്കു 15 വയസ്സുള്ളപ്പോള്‍ മുതല്‍ സ്വാമിയുമായി പരിചയമുണ്ട്. അപ്പോള്‍ സ്വാമി തുണ്ടത്തില്‍ സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു.

സ്വാമിയുമൊത്ത് ഒരിക്കല്‍ കാറില്‍ കൊട്ടാരക്കരയ്ക്കടുത്ത് ആരെയോ കാണാന്‍ വേണ്ടി പോയിരുന്നപ്പോള്‍ ഉണ്ടായ ഒരു അത്ഭുതം ഇപ്പോഴും ഓര്‍ക്കുന്നു. കാറില്‍ ശ്രീ.പീതാംബര കുറുപ്പും ഉണ്ടായിരുന്നു. കാണേണ്ട ആളുകളെ കണ്ടിട്ട് തിരിച്ചു വരുന്ന സമയത്ത് കാര്‍ പെട്രോള്‍ ഇല്ലാതെ നിന്നു പോയതും അടുത്തെങ്ങും പെട്രോള്‍പമ്പോ, സഹായത്തിന് ആളുകളില്ലാതിരുന്ന സമയത്ത് സ്വാമി ഡ്രൈവറോട് ഒന്നുകൂടെ സ്റ്റാര്‍ട്ടാക്കി നോക്കടേ. അങ്ങുവരെ പോകാനുള്ള പെട്രോള്‍ ഉണ്ടല്ലോ എന്ന് പറയുകയും അതനുസരിച്ച് അവര്‍ കാര്‍ ഒന്നുകൂടെ സ്റ്റാര്‍ട്ട് ചെയ്ത് നോക്കിയപ്പോള്‍ കാര്‍ സ്റ്റാര്‍ട്ടാക്കുകയും മൂന്നുനാലുകിലോമീറ്ററിനപ്പുറത്ത് കാണാവുന്ന ദൂരത്ത് പെട്രോള്‍പമ്പ് കണ്ടപ്പോള്‍ കാര്‍ നിന്നുപോകുകയും ചെയ്തു.

അച്ഛന്‍ സാധാരണ ഊണ് കഴിഞ്ഞ് പതിവുപോലെ വിശ്രമിക്കാന്‍ കിടന്നു. വളരെ സമയം കഴിഞ്ഞ് ഉണരാത്തതുകൊണ്ട്, ഉണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വിളി കേള്‍ക്കാത്തതുമാത്രമല്ല. ശ്വാസോച്ഛ്വാസമോ ബോധമോ ഇല്ലാതിരിക്കുന്നതുകണ്ട് സ്വാമിയെ ഫോണില്‍ അറിയിച്ചപ്പോള്‍ അദ്ദേഹം മരിക്കാനുള്ള സമയമൊന്നും ആയിട്ടില്ല. നല്ലതുപോലെ ദേഹത്തെപിടിച്ചു കുലുക്കി വിളിക്കാന്‍ പറഞ്ഞതനുസരിച്ച് ദേഹം നന്നായി കുലുക്കി ഉണര്‍ത്തിയപ്പോള്‍ അദ്ദേഹം സ്വബോധം തിരിച്ചു കിട്ടിയതുപോലെ ഉണര്‍ന്നു വന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി.

അമേരിക്കയില്‍ വച്ചു ഭയങ്കരമായ ഒരു തലവേദന തുടങ്ങി. മരുന്നുകഴിച്ചിട്ടും കുറയാത്ത തലവേദനയോ. തലയ്ക്കകത്ത് മന്ദത പോലെയോ തോന്നിയിട്ടു സ്വാമിയെ വിളിച്ചു വിവരം അറിയിച്ചപ്പോള്‍ സ്വാമി കുറേ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തലവേദന നിശ്ശേഷം അവസാനിച്ച അനുഭവം.

Exercise ചെയ്തുകൊണ്ടിരുന്നപ്പോള്‍ കഴുത്തിന്റെ ഭാഗത്തു വേദന തോന്നി. അതു കുറയാതെ പോയപ്പോള്‍ ഡോക്ടര്‍മാരെ കാണിച്ചു. ആഞ്ജിയോഗ്രാം എടുപ്പിച്ച് ഒരു ക്ലോട്ടു ഉണ്ടായിരുന്നതു കണ്ടുപിടിച്ച് ക്ലോട്ടു കരിയിക്കാനുള്ള മരുന്ന് സേവിച്ച ശേഷം ഡോക്ടര്‍മാര്‍ ആഞ്ജിയോപ്ലാസ്റ്റി ചെയ്തു. ആര്‍ട്ടറിയിലെ കുഴപ്പം പരിഹരിച്ചിട്ട് Bypass സര്‍ജറി ചെയ്യണമെന്നു പറഞ്ഞപ്പോള്‍ സ്വാമിജി അതുവേണ്ടെന്നും ഹൃദയത്തിന്റെ പിന്‍വശത്താണു കുഴപ്പം ഉണ്ടായിരുന്നത്. അത് ഇപ്പോള്‍ ഇല്ല. വേറെ Bypass ന്റെ ആവശ്യമില്ലെന്നും പറഞ്ഞത് വളരെ ശരിയായിരുന്നെന്ന് അവിടുത്തെ ഡോക്ടര്‍മാര്‍ പറഞ്ഞത് ആശ്ചര്യകരമായിരുന്നു.

നക്‌സല്‍ ആക്രമണത്തിനു സാദ്ധ്യതയുണ്ടെന്നു മുന്നറിയിപ്പ് കിട്ടിയതനുസരിച്ച് വളരെ ഭദ്രമായി രാത്രിയില്‍ എല്ലാവരും മുന്‍കരുതലുകള്‍ എടുത്തിരുന്നപ്പോള്‍ സ്വാമിജി രാത്രി വീട്ടില്‍ ചെന്ന് ചേരുകയാല്‍ ആക്രമിക്കാന്‍ തയ്യാറായി നിന്നിരുന്ന ആളുകള്‍ സ്ഥലം വിട്ടുപോയ കാര്യം ഒരിക്കലും മറക്കാനാകാത്തതായിരുന്നു.

അമ്മയുടെയും അച്ഛന്റെയും മരണസമയത്ത് ഇന്ത്യയില്‍ എത്തിച്ചേരാനുള്ള ഭാഗ്യം കിട്ടിയത് സ്വാമിയുടെ മുന്നറിയിപ്പുകൊണ്ടു മാത്രമാണ്.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.

കൂടുതല്‍ വാര്‍ത്തകള്‍ - സ്വാമിജിയെ അറിയുക