ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് സ്വാഗതസംഘം രൂപികരിച്ചു

August 10, 2013 മറ്റുവാര്‍ത്തകള്‍

ഇടക്കുന്നം: അഷ്ടമിരോഹിണി ദിനാഘോഷത്തിന്റെ ഭാഗമായി ഇടക്കുന്നം ശ്രീവിവേകാന്ദ ബാലഗോകുലത്തിന്റെയും തറകെട്ടിമരുത് ശ്രീ അയ്യപ്പ ബാലഗോകുലത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് സ്വാഗതസംഘം രൂപികരിച്ചു.

ഭാരവാഹികളായി അഡ്വ. വി.എസ്. അശോക് മുല്ലശേരില്‍-രക്ഷാധികാരി, മുരളി കരിപ്പുറത്ത്-പ്രസിഡന്റ്, മോഹനന്‍ തേക്കുംകുന്നേല്‍- വൈസ് പ്രസിഡന്റ്, അഭിലാഷ് കെ.വി. കല്ലുകാട്ടില്‍-സെക്രട്ടറി, വിനോദ് ഇഞ്ചംപള്ളില്‍ -ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍