മീനച്ചില്‍ ഹിന്ദുമഹാസംഗമം സിവില്‍ സര്‍വീസ് ട്രെയിനിംഗ് സെന്‍റര്‍ ആരംഭിക്കുന്നു

August 10, 2013 കേരളം

പാലാ: മീനച്ചില്‍ ഹിന്ദുമഹാസംഗമത്തിന്റെ ആഭിമുഖ്യത്തില്‍ ഐങ്കൊമ്പ് അംബികാ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ സഹകരണത്തോടെ സിവില്‍ സര്‍വീസ് ട്രെയിനിംഗ് സെന്‍റര്‍ ആരംഭിക്കുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള പ്രമുഖ സിവില്‍ സര്‍വീസ് അക്കാദമിയുടെ അനുബന്ധ സ്ഥാപനമായ വ്യാസ് സിവില്‍ സര്‍വീസ് അക്കാദമി കേരളയാണു പരിശീലനം നല്‍കുന്നത്. ബാങ്ക് ടെസ്റ്റ്, മറ്റു മത്സര പരീക്ഷകള്‍, പിഎസ്സി ടെസ്റുകള്‍ എന്നിവയിലും പരിശീലനം നല്‍കും. യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കാണു പ്രവേശനം. പ്രവേശനത്തിനുള്ള പ്രാരംഭ ടെസ്റ്റ് 11 നു രാവിലെ പത്തിന് അരുണാപുരം ശ്രീരാമകൃഷ്ണ സംസ്കൃത കോളജിലും 11.30 ന് ഐങ്കൊമ്പ് അംബികാ വിദ്യാഭവനിലും നടത്തും. ടെസ്റ്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഒരു മണിക്കൂര്‍ മുമ്പ് അതാത് സെന്ററുകളില്‍ എത്തണം. ഫോണ്‍: 9961985982, 9961664434.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം