മതസൗഹാര്‍ദത്തിന് മാതൃകയായി ബാലരാമപുരം പോലീസ് സ്റ്റേഷന്‍

August 10, 2013 മറ്റുവാര്‍ത്തകള്‍

ബാലരാമപുരം: മതസൗഹാര്‍ദം വിളിച്ചോതി ബാലരാമപുരം പോലീസിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായി. ഇന്നലെ ബാലരാമപുരം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന ഈദ്ഗാഹില്‍ നടന്ന നമസ്കാരത്തിന് ശേഷം കുട്ടികള്‍ക്ക് മധുരവിതരണം നടത്തിയത് . എസ്.ഐ.മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ സ്റേഷനിലെ പോലീസുകാരുംവനിതാ പൊലീസുകാരുമുള്‍പ്പടെയുള്ള സംഘമാണ് മിട്ടായി വിതരണം നടത്തിയത്. സ്ത്രികളും കുട്ടികളുമുള്‍പ്പെടെ ആയിരത്തിലെറെ പേര്‍ക്കാണ് മധുരം വിതരണം നടത്തി ഈദ് ആശംസകളറിയിച്ചത് നാട്ടുകാരിലും ആശ്ചര്യമുളവാക്കി. പ്രദേശത്ത് നിന്ന ഇതര സമുദായത്തിലുള്ളവര്‍ക്കും പോലീസുകാര്‍ മധുരം വിതരണം നടത്തിയത്. ഇന്നലെ രാവിലെ മുതല്‍ നമസ്കാരത്തിനെത്തിയവര്‍ക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനും റോഡ് മുറിച്ച് കടക്കുന്നതിനും പോലീസെത്തിയിരുന്നു.

പോലീസുകാരില്‍ നിന്നും മധുരം വാങ്ങുന്നതിന് കൂട്ടികളും തിരക്കുകൂട്ടി. ജനമൈത്രി പോലീസ് സ്റേഷന്‍ ജനങ്ങള്‍ക്ക് മാതൃകയാകുന്നതിനും സാഹോദര്യം നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലക്ഷ്യം വക്കുന്നതെന്ന് എസ്ഐ മധുസൂദനന്‍ നായര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍