നബാര്‍ഡിന്റെ ഉത്തരവ് സഹകരണമേഖലയെ തകര്‍ക്കുമെന്ന് ജി. സുഗുണന്‍

August 10, 2013 കേരളം

നെടുമങ്ങാട്: പ്രാഥമിക ക്രെഡിറ്റ് സഹകരണ സംഘങ്ങളിലെ നിക്ഷേപവും വായ്പയും ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റണമെന്നുള്ള നബാര്‍ഡിന്റെ പുതിയ ഉത്തരവ് സംസ്ഥാന സഹകരണ മേഖലയെ തകര്‍ക്കുമെന്ന് കേരളാ സ്റേറ്റ് കോ – ഓപ്പറേറ്റീവ് എംപ്ളോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ജി. സുഗുണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ 1607 പ്രാഥമിക ക്രഡിറ്റ് സഹകരണ സംഘങ്ങളിലായി 50000 കോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. ഈ നിക്ഷേപത്തിന് നിലവിലുള്ള ആദായ നികുതി ഇളവും മികച്ച സേവനങ്ങളുമാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്. നിക്ഷേപം ജില്ലാ ബാങ്കുകളിലേക്ക് മാറ്റി ഉത്തരവായാല്‍ ഭൂരിപക്ഷംപേരും നിക്ഷേപങ്ങള്‍ പിന്‍വലിക്കുമെന്നും സുഗുണന്‍ പറഞ്ഞു. ഇന്‍കം ടാക്സ് ഒഴിവാക്കല്‍ സഹകരണസംഘങ്ങള്‍ക്കും ബാധകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഉഴമലയ്ക്കല്‍ ബാബു, ജി. പൊടിയന്‍കുട്ടി, സലീം, നല്ലിക്കുഴി ഗോപി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം