യുഎസിലെ ഹിന്ദു സന്യാസിനി ദയാ മാതാ സമാധിയായി

December 4, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ന്യൂയോര്‍ക്ക്‌: യുഎസിലെ പ്രമുഖ ഹിന്ദു സന്യാസിനിയും സെല്‍ഫ്‌ റിയലൈസൈഷന്‍ ഫെലോഷിപ്‌ അധ്യക്ഷയുമായ ദയാ മാതാ (96) മഹാസമാധിയായി. യോഗ വിദ്യയുടെയും ധ്യാനത്തിന്റെയും മാര്‍ഗത്തിലൂടെ മോക്ഷം എന്ന സന്ദേശവുമായി ഇന്ത്യക്കാരനായ യോഗാചാര്യന്‍ പരമഹംസ യോഗാനന്ദ 1920ല്‍ സ്‌ഥാപിച്ച സന്യാസി വിഭാഗത്തിന്റെ മൂന്നാമത്തെ അധ്യക്ഷയായിരുന്നു.
ലോക വ്യാപകമായി ആരാധകരുള്ള പ്രസ്‌ഥാനത്തിന്റെ പരമാധികാരിയായി 1955ല്‍ ചുമതലയേറ്റ ദയാ മാതായുടെ ഭരണപരമായ നേതൃപാടവവും പാണ്ഡിത്യവും ഏറെ ആദരിക്കപ്പെട്ടിരുന്നു. സാള്‍ട്ട്‌ ലേക്ക്‌ സിറ്റിയില്‍ ക്ലാരന്‍സ്‌ – റേച്ചല്‍ റൈറ്റ്‌ ദമ്പതികളുടെ മകളായി 1914ല്‍ ജനിച്ച ഫായെ റൈറ്റാണ്‌ പതിനഞ്ചാം വയസ്സില്‍ ഭഗവത്‌ഗീതയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു ദയാ മാതായായത്‌. ദയയുടെ മാതാപിതാക്കളും സഹോദരങ്ങളും പിന്നീട്‌ ഇതേ പാത പിന്തുടര്‍ന്നു.പരമഹംസ യോഗാനന്ദയുടെ `ഒരു യോഗിയുടെ ആത്മകഥ ഏറെ പ്രശസ്‌തമാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍