ഉപരോധം മുന്‍നിര്‍ത്തി തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

August 10, 2013 കേരളം

തിരുവനന്തപുരം: എല്‍ഡിഎഫ് തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധം മുന്‍നിര്‍ത്തി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഉപരോധവുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനം മുന്‍നിര്‍ത്തിയാണ് നിരോധനം. വൈകിട്ട് ആറു മണിയോടെ മദ്യനിരോധനം പ്രാബല്യത്തിലാകും. ഉപരോധം അവസാനിക്കുന്നതുവരെ അനിശ്ചിതകാലത്തേക്കാണ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. ബാറുകള്‍ക്കും ബീവറേജസ് ഔട്ട്ലെറ്റുകള്‍ക്കും നിയന്ത്രണം ബാധകമാണ്. നിരോധനം പ്രാബല്യത്തിലാകുന്നതോടെ ഇവ അടച്ചിടും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം