ഉപരോധ സമരം നേരിടാനുള്ള സമീപനത്തില്‍ പോലീസ് മാറ്റം വരുത്തുന്നു

August 11, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഇടതുമുന്നണി ആഹ്വാനം ചെയ്ത ഉപരോധ സമരം നേരിടാന്‍ പോലീസ് തയാറായി. അക്രമം ഉണ്ടായില്ലെങ്കില്‍ കേന്ദ്ര സേന വാഹനങ്ങളില്‍ ഇരിക്കുമെന്ന് എഡിജിപി അറിയിച്ചു.  പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് എഡിജിപി ഹേമചന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം കേന്ദ്രസേനയുടെ കമാന്‍ഡര്‍മാരുമായും യോഗം ചേരുന്നുണ്ട്. പ്രകോപനം സൃഷ്ടിക്കാത്തരീതിയില്‍ നടക്കുന്ന സമരത്തിന് പോലീസിന്‍റെ ഭാഗത്തു നിന്നു ഒരു തടസവും ഉണ്ടാകില്ല.

സുരക്ഷാചുമതല ഏകോപിപ്പിക്കാനുള്ള ഉത്തരവാദത്വം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ്. ഇദ്ദേഹത്തിന്റെ കീഴില്‍ 7 എസ്പിമാരെ ഇതിനായി നിയോഗിക്കും. ഇതില്‍ അഞ്ച് പേര്‍ക്ക് സെക്ട്രട്ടറിയേറ്റിന്റെയും പരിസരങ്ങളുടെയും ചുമതല നല്‍കും. കൂടാതെ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കുകയും ചെയ്യാനാണ് പോലീസ് തീരുമാനം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍