ലീ കാപ്പിറ്റല്‍ തട്ടിപ്പ്: ഇടപാടുകാര്‍ക്ക് നഷ്ടപ്പെട്ട തുകയില്‍ നല്ലൊരു പങ്ക് കള്ളപ്പണമെന്ന് പോലീസ്

August 11, 2013 കേരളം

കൊല്ലം: ലീ കാപ്പിറ്റല്‍ തട്ടിപ്പില്‍ ഇടപാടുകാര്‍ക്ക് നഷ്ടപ്പെട്ട തുകയില്‍ നല്ലൊരു പങ്ക് കള്ളപ്പണമെന്ന് പോലീസിന്റെ നിഗമനം. വന്‍തുക നിക്ഷേപിച്ച പലരും പരാതിയുമായി പോലീസിനെ സമീപിക്കാത്തതാണ് ഈ സംശയത്തിന് കാരണം. വന്‍ ആദായം പ്രതീക്ഷിച്ച് വസ്തു വിറ്റുപോലും ചിലര്‍ ലക്ഷങ്ങള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കൊല്ലം ബ്രാഞ്ച് മാനേജര്‍ മീനാട് താഴം വടക്ക് റോയല്‍ ഹോസ്പിറ്റലിന് സമീപം കൃഷ്ണകൃപയില്‍ രാജേഷ് (40), അസിസ്റ്റന്റ് മാനേജര്‍ തൃക്കരുവ ഞാറയ്ക്കല്‍ കുന്നുവിള മഠത്തിന് സമീപം കൃഷ്ണപ്രഭയില്‍ ബിനോയ് (30), ഫ്രാഞ്ചൈസി ഉടമയായ മുണ്ടയ്ക്കല്‍ തുളസീമന്ദിരത്തില്‍ ഉഷ ശ്യാംകുമാര്‍ (53) എന്നിവരെ 12ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഈസ്റ്റ് സി.ഐ. എസ്.ഷെരീഫ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം