ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു

August 11, 2013 രാഷ്ട്രാന്തരീയം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഉണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ജക്കാര്‍ത്തയില്‍ നിന്നും 2,000 കിലോമീറ്റര്‍ അകലെയുള്ള പൗലു ദ്വീപിലെ മൗണ്ട് റൊകടേണ്ട അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പുക അന്തരീക്ഷത്തില്‍ കിലോമീറ്ററുകളോളം വ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മൗണ്ട് റൊകടേണ്ട പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം