ഡിസ്‌കവറിയുടെ വിക്ഷേപണം നീട്ടി

December 4, 2010 രാഷ്ട്രാന്തരീയം

വാഷിങ്‌ടണ്‍: നാസയുടെ ബഹിരാകാശ വാഹനമായ ഡിസ്‌കവറിയുടെ വിക്ഷേപണം അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്കു മാറ്റി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണു വിക്ഷേപണം നീട്ടി വച്ചത്‌. ഇന്ധന ടാങ്കിലെ വിള്ളലുകളുടെ കാരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണെന്നും ഫെബ്രുവരിയോടെ തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്നും നാസ അധികൃതര്‍ അറിയിച്ചു. നവംബര്‍ ആദ്യം വിക്ഷേപണം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നു. പിന്നീട്‌ ഈ മാസത്തേക്കു മാറ്റി. ഫെബ്രുവരി ആദ്യം തന്നെ വിക്ഷേപണം നടത്തുമെന്നാണ്‌ ഇപ്പോഴത്തെ വിവരം.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം