സെക്രട്ടറിയേറ്റിനുള്ളില്‍ കടന്ന മന്ത്രിമാര്‍ അടക്കമുള്ളവര്‍ പുറത്തുകടക്കണൊയെന്ന് ജനം തീരുമാനിക്കും: കോടിയേരി

August 12, 2013 കേരളം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുള്ളില്‍ കടന്ന മന്ത്രിമാര്‍ അടക്കമുള്ളവര്‍ പുറത്തുകടക്കണൊയെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് സിപിഐ(എം) പൊളീറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍. ഉപരോധസമരം പത്തുമണിക്കാണ് ആരംഭിക്കുന്നതു അതുവരെ ആര്‍ക്കുവേണമെങ്കിലും സെക്രട്ടറിയേറ്റില്‍ കയറുകയോ ഇറങ്ങുകയോ ചെയ്യാം. ആരും തടയില്ലന്നും കൊടിയേരി വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും പേഴ്സണല്‍ സ്റാഫ് അംഗങ്ങളും രാവിലെ ഏഴുമണിയോടെ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്ന കന്റോണ്‍മെന്റ് ഗേറ്റിലൂടെ സെക്രട്ടറിയേറ്റില്‍ പ്രവേശിച്ചിരുന്നു. അതേസമയം സെക്രട്ടറിയേറ്റിന്റെ പ്രധാന ഗേറ്റ് അടക്കമുള്ള മൂന്നു ഗേറ്റുകള്‍ ഇതിനോടകം തന്നെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. പ്രധാനഗേറ്റിലാണ് സമരത്തിന്റെ ഉദ്ഘാടനം ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം