ഉപരോധ സമരം: കല്ലേറില്‍ പോലീസ് ഡ്രൈവര്‍ക്ക് പരിക്ക്

August 12, 2013 കേരളം

തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടത് ഉപരോധ സമരത്തില്‍ അങ്ങിങ്ങ് അക്രമം നടന്നു. പാളയത്ത് പോലീസ് വാഹനത്തിനു നേര്‍ക്ക് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. കല്ലേറില്‍ പോലീസ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. വെള്ളയമ്പലത്ത് കെഎസ്ആര്‍ടിസിക്കു നേരേ കല്ലേറ് നടന്നു. ബസിന്റെ ചില്ല് തകര്‍ന്നിട്ടുണ്ട്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ വന്ന വാഹനം സമരക്കാര്‍ അടിച്ചു തകര്‍ത്തതും നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം